Thoma Kathanar's Varthamanapusthakam: An account of the history of Malabar Church
വർത്തമാനപുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗം വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
1663 ജനുവരിയിൽ ഡച്ചുകാർ (ലന്തക്കാർ) പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കീഴടക്കി. എല്ലാ വിദേശീയരും ഡച്ച് അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരായി.
നാട്ടുമെത്രാനെ ലഭിച്ചതോടു കൂടി ബഹുഭൂരിപക്ഷം നസ്രാണികളും ചാണ്ടി മെത്രാന്റെ കീഴിൽ അണിനിരന്നു. മാർത്തോമ്മാ ഒന്നാമന്റെ സകല പ്രതീക്ഷകളും അതോടെ അവസാനിച്ചു. ഒരു ന്യൂനപക്ഷം നസ്രാണികൾ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. പുത്തൻകൂറ്റുകാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ചാണ്ടി മെത്രാനെ അനുകൂലിച്ചവർ പഴയകൂറ്റുകാർ എന്നും.
ചാണ്ടി മെത്രാന്റെ ഭരണത്തിൽ നസ്രാണികൾ പൊതുവെ സംതൃപ്തരായിരുന്നു. എന്നാൽ, നാട്ടുകാരനായ മറ്റൊരു പട്ടക്കാരനെ സഹായമെത്രാനായി നിയമിക്കുന്നതിന് പകരം കർമ്മലീത്താക്കാർ റഫായേൽ ഫിഗ്വറേഡോ എന്ന ഗോവയില്‍ ജനിച്ച പോര്‍ച്ചുഗീസുകാരനെയാണ് ആ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. അവിടം മുതൽ കർമ്മലീത്തായും നസ്രാണികളും തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായി. റഫായേൽ ചാണ്ടി മെത്രാനെ മാത്രമല്ല കർമ്മലീത്താക്കാരെ പോലും അനുസരിക്കില്ലായിരുന്നു.
1687-ൽ ചാണ്ടി മെത്രാന്റെ മരണശേഷം റഫായേൽ മെത്രാന്റെ കൈയ്യിലായി നസ്രാണികളുടെ ഭരണം. റഫായേലിനെ താമസിയാതെ സസ്പെൻഡ് ചെയ്യുകയും കസ്റ്റോഡിയസ് ഡി പിൻഹോയെ വികാരി അപ്പസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. റഫായേൽ 1695-ലും പിൻഹോ 1697-ലും മരിച്ചു.
1698-ല്‍ ഡച്ചുകാരുമായി നടന്ന ഉടമ്പടിപ്രകാരം കർമ്മലീത്താക്കാര്‍ വീണ്ടും മലബാറിൽ അധികാരത്തിൽ വന്നു. പിന്നീട് വന്ന വികാരി അപ്പസ്തോലിക്കമാരാണ് ആഞ്ചലൂസ് ഫ്രാൻസിസ് (1700-1712), ജോൺ ബാപ്റ്റിസ്റ്റ് (1714-1750), ഫ്ളോറൻസ് (1750-1773), ഫ്രാൻസിസ് സെയിൽസ് (1775-1779) എന്നിവർ.
കൂനന്‍കുരിശു സത്യത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താത്കാലിക ഭരണത്തിനായിരുന്നു വികാരി അപ്പസ്തോലിക്കമാരെ മാർപാപ്പ നിയമിച്ചത്. അതായത്, നസ്രാണികൾക്കും മെത്രാപ്പോലീത്താമാർക്കും ഇടയിലുള്ള ഒരു മധ്യസ്ഥൻ എന്ന നിലയിൽ. എന്നാൽ ഡച്ച് ആധിപത്യത്തെത്തുടർന്ന് പദ്രുവാദോയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ദുർബലമായിക്കൊണ്ടിരുന്നപ്പോൾ കർമ്മലീത്താക്കാര്‍ ശക്തിയാർജിച്ചുകൊണ്ടിരുന്നു. 1659-ൽ ഫ്രാൻസിസ് ഗാർസ്യയുടെ മരണശേഷം മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് പോർച്ചുഗീസ് രാജാവ് പലരേയും നിര്‍ദ്ദേശിച്ചെങ്കിലും മലബാറിൽ വന്നു ഭരണം നടത്താൻ കഴിയാതിരുന്നതിനാൽ അവരെല്ലാം ആ സ്ഥാനം സ്വീകരിക്കാൻ മടിച്ചു.
1701 മുതൽ കൊടുങ്ങല്ലൂർ മെത്രാപ്പൊലീത്തക്കും കൊച്ചി മെത്രാനും ഡച്ച് അധിനിവേശപ്രദേശങ്ങൾക്ക് പുറത്തു താമസിച്ചുകൊണ്ട് ഭരണം നടത്തേണ്ടി വന്നു. കൊടുങ്ങല്ലൂർ മെത്രാപ്പൊലീത്തമാരായിരുന്ന ജോൺ റിബെയ്‌റോ (1701-1716), അന്റോണിയോ പിമെന്റൽ (1716-1752), ജോൺ വാസ്‌കോൺസെല്ലോസ് (1753-1756), സാൽവദോർ ദോസ് റെയ്‌സ് (1756-1777) എന്നിവർ തൃശൂരിന് സമീപമുള്ള പൂക്കോട് ആണ് താമസിച്ചിരുന്നത്. കൊച്ചി മെത്രാന്മാരാകട്ടെ അഞ്ചുതെങ്ങിലും.
അധികാരത്തെ ചൊല്ലി മലങ്കരയിൽ പദ്രുവാദോയും പ്രൊപ്പഗാന്തായും തമ്മിലുള്ള കിടമത്സരം നടക്കുമ്പോൾ തന്നെ കർമ്മലീത്താക്കാർ തമ്മിൽത്തമ്മിലും രൂക്ഷമായ കലഹമാണ് നിലനിന്നിരുന്നത്. കർമ്മലീത്തരിൽ ഭൂരിഭാഗവും ഇറ്റലിക്കാരായിരുന്നു. ഫ്ലോറൻസിന്റെ മരണശേഷം വികാരി അപ്പസ്തോലിക്കയായി നിയമനം കിട്ടിയ ജർമ്മൻകാരനായ ഫ്രാൻസിസ് സെയിൽസിന് ആദ്യമൊന്നും കർമ്മലീത്താ മിഷനറിമാർ വാരാപ്പുഴയിലേക്ക് പ്രവേശനം നൽകിയില്ല. അന്ന് സെയിൽസിനു രക്ഷകനായത് ഡോ. ജോസഫ് കരിയാറ്റിയാണ്.
വെറുമൊരു യാത്രാവിവരണം എന്നതിലുപരി വിദേശ പാതിരിമാരുടെ ദുർഭരണവും സ്വയംഭരണ പുനസ്ഥാപനത്തിനു വേണ്ടിയുള്ള നസ്രാണിസഭയുടെ ശ്രമങ്ങളുമാണ് ഈ പുസ്തകത്തിൽ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്.
പദ്രുവാദോയുടെ കീഴിലും നസ്രാണികൾ അടിച്ചമർത്തപ്പെട്ടിട്ടുണ്ടെങ്കിലും കർമ്മലീത്താ പാതിരിമാരുടെ പീഡനങ്ങളാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിലുടനീളം പരാമർശിക്കുന്നത്.
യാത്രയിൽ ദൗത്യസംഘത്തിനു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ, റോമിലും ലിസ്ബണിലും ഉണ്ടായ അനുഭവങ്ങൾ എന്നിവയുടെ വിവരണത്തോടൊപ്പം ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ വർണ്ണനകളും അടങ്ങിയതാണ് വർത്തമാനപുസ്‌തകം. കൂടാതെ, സമകാലീന കേരളത്തെയും തമിഴ്നാടിനെയും സംബന്ധിച്ച നിരവധി ചരിത്ര വസ്തുതകളും ഇതിൽനിന്ന് നമുക്ക് മനസിലാക്കാം.
കർമ്മലീത്താക്കാരുടെ ഭരണത്തിൽ കീഴിൽ നസ്രാണികൾ, പ്രത്യേകിച്ചും നാട്ടുപട്ടക്കാർ അനുഭവിക്കേണ്ടി വന്നിട്ടുള്ള യാതനകളിൽ നിന്നും മോചനം കിട്ടാനായി കരിയാറ്റിയുടെ നേതൃത്വത്തിൽ ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കാൻ 1773 ജൂലൈ 26 ന് അങ്കമാലി പള്ളിയിൽ കൂടിയ മലങ്കര മഹായോഗത്തിൽ തീരുമാനിച്ചു.
ഇടപ്പള്ളി വികാരിയായിരുന്ന ചാക്കോ കത്തനാരെ മോഷണക്കുറ്റം ചുമത്തി പീഡിപ്പിച്ചു കൊന്നതുപോലെ നിരവധി അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, 1773-ൽ ഫ്ലോറൻസ് അപ്പസ്തോലിക്കയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വാരാപ്പുഴയിൽ ചെന്ന നസ്രാണി പട്ടക്കാരെ കർമ്മലീത്താ പാതിരിമാർ 'നിങ്ങളുടെ മെത്രാൻ (സാൽവദോർ ദോസ് റെയ്‌സ്) പൂക്കോടാണ് താമസിക്കുന്നതെന്നു' പറഞ്ഞു അവഹേളിച്ച് തിരിച്ചയച്ചതാണ് അങ്കമാലിയിൽ അടിയന്തിര യോഗം വിളിച്ചുകൂട്ടാനുണ്ടായ കാരണം. യോഗം നടക്കാതിരിക്കാൻ വേണ്ടി കർമ്മലീത്താക്കാർ പല അടവുകളും പ്രയോഗിച്ചെങ്കിലും അതൊന്നും ഫലിച്ചില്ല.
കരിയാറ്റി ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ നിപുണനായിരുന്നു. ലാറ്റിൻ ഭാഷയോടൊപ്പം അപേക്ഷകൾ എഴുതാനുള്ള കഴിവും ഉണ്ടായിരുന്നതിനാലാണ് തോമ്മാ കത്തനാർ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യാത്രാചെലവിനുള്ള പണം പല ഇടവകകളിൽ നിന്നായി പിരിച്ചെടുത്തു. കൂടാതെ പള്ളികളിലുണ്ടായിരുന്ന ആഡംബര വസ്തുക്കൾ വിൽക്കുകയും വേണ്ടി വന്നു.
കരിയാറ്റിക്കും തോമ്മാ കത്തനാർക്കുമൊപ്പം റോമിൽ പ്രൊപ്പഗാന്തായിൽ വൈദികപഠനത്തിനു പോകുന്ന രണ്ട് വിദ്യാര്‍ത്ഥികളും അടങ്ങിയ നാൽവർ സംഘം 1778 നവംബർ 14 ന് മദ്രാസിൽ നിന്നും ലിസ്ബണിലേക്കു പോകുന്ന എസ്പെരാസ്സാ എന്ന കപ്പൽ കയറി.
റോമിലേക്കു യാത്ര തിരിച്ച കരിയാറ്റിയും തോമ്മാ കത്തനാരും കപ്പലിൽ വച്ചാണ് പോർച്ചുഗീസ് ഭരണാധികാരിക്കു കൂടി അപേക്ഷ കൊടുക്കാന്‍ തീരുമാനിക്കുന്നതും അവ എഴുതി ഉണ്ടാക്കിയതും.
പോർച്ചുഗീസ് രാജ്ഞി ഡോണ മരിയ ഫ്രാൻസെസ്കോയ്ക്ക് കൊടുത്ത നിവേദനങ്ങൾ ഇപ്രകാരമായിരുന്നു: പുനരൈക്യത്തിന് തല്പരനായ മാര്‍ത്തോമാ ആറാമനെ (1765-1803) കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുക, പരമ്പരാഗതമായ അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിക്കുക, മലയാളക്കരയിൽ ഒരു സെമിനാരി സ്ഥാപിച്ചു തരുക, കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാനായി 'അറിവും ദൈവഭയവുമുള്ള ഒരു പോർത്തുഗീസ് പാതിരിയെത്തന്നെ' (അതായത്, ഗോവക്കാരൻ അല്ലാത്ത) നിയമിക്കുക (1777-ൽ സാൽവദോർ ദോസ് റെയ്‌സ് മരണപ്പെട്ടത്തിനു ശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ ഈശോസഭക്കാർ ശേഷിച്ചിരുന്നില്ല. 1775-ൽ ക്ലമന്റ് ജോസഫിന്റെ (1745-1771) മരണത്തോടെ കൊച്ചി രൂപതയിലും മെത്രാനില്ലായിരുന്നു.)
മാര്‍ത്തോമാ ആറാമനെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുക, ഒരു തദ്ദേശീയനെ മെത്രാനായി നിയമിക്കുക, കർമ്മലീത്താ പാതിരിമാർ നാട്ടുകാരോട് ചെയ്യുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ച് മനുഷ്യത്വപരമായി പെരുമാറാൻ നിർദ്ദേശിക്കുക തുടങ്ങിയവയായിരുന്നു മലങ്കരയിലെ 72 പള്ളിക്കാർ ചേർന്ന് മാർപാപ്പയ്ക്ക് സമർപ്പിച്ച പ്രധാന നിവേദനങ്ങൾ.
ലിസ്ബണിൽ നിന്ന് യാത്രികർ 1779 നവംബറിൽ ജനോവയിലേക്ക് കപ്പൽ കയറി. റോമായാത്രയുടെ ഫലം യഥാർത്ഥത്തിൽ നിരാശാജനകമായിരുന്നു. നസ്രാണികൾ കൊടുത്ത നിവേദനങ്ങൾ പ്രൊപ്പഗാന്താ മെത്രാൻ വഴിയുള്ള അപേക്ഷകളല്ല എന്ന കാരണത്താൽ ആറാം പീയൂസ് മാർപാപ്പ (Pope Pius VI) തുറന്നു പോലും നോക്കിയില്ല.
1780 ജൂൺ 20 ന് റോമിൽ നിന്ന് തിരിച്ച് ലിസ്ബണിലേക്ക്. ലിസ്ബണിൽ കഴിയുന്ന സമയത്താണ് Noticias do Reino do Malabar (Informations about the Kingdom of Malabar) എന്ന മലങ്കരസഭയുടെ ഒരു ചരിത്രം പോർച്ചുഗീസ് ഭാഷയിൽ കരിയാറ്റി എഴുതുന്നത്.
പോർച്ചുഗീസ് ഭരണാധികാരി ഡോണ മരിയ രാജ്ഞിയുടെ ഉത്തരവ് പ്രകാരം 1783 ഫെബ്രുവരി 17 ന് കരിയാറ്റി മലങ്കര മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എന്നാൽ ഒരു ഇന്ത്യക്കാരനെ മെത്രാനാക്കിയാൽ പോർച്ചുഗീസുകാർക്ക് ഇന്ത്യയിലുള്ള അധികാരം നഷ്ടപ്പെടും എന്ന് ഭയന്ന പാതിരിമാർ കരിയാറ്റിയ്ക്കെതിരായി പല ദുഷ്പ്രചരണങ്ങളും നടത്തി. മാര്‍ത്തോമാ ആറാമനെ കത്തോലിക്കാ സഭയിലേക്കു ചേർക്കാൻ കരിയാറ്റിയെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റോമിൽ നിന്ന് ലഭിക്കാൻ പിന്നെയും വൈകി.
1785 ഏപ്രിൽ 20 ന് കരിയാറ്റിയും തോമ്മാ കത്തനാരും നാട്ടിലേക്കു തിരിച്ചു. ഗോവയിലേക്ക് പോകാനായിരുന്നു അവർക്കു ലഭിച്ച നിർദ്ദേശം.
പക്ഷെ, 1786 സെപ്റ്റംബർ 10 ന് ഗോവയിൽ വച്ച് കരിയാറ്റി മെത്രാപ്പോലീത്ത അസുഖം ബാധിച്ചു മരണപ്പെട്ടു. കരിയാറ്റിയുടെ അകാലനിര്യാണം മൂലം ആറാം മാർത്തോമ്മാ മെത്രാന്റെ പുനരൈക്യം നടന്നില്ല.
മരണപ്പെട്ട കരിയാറ്റിയുടെ പക്കൽ നിന്ന് ലഭിച്ച നിയമനപത്ര പ്രകാരം 1787 ഫെബ്രുവരി 1 ന് തോമ്മാ കത്തനാർ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ (Governador) അഥവാ അഡ്മിനിസ്ട്രേറ്റർ (1787-1799) ആയി നിയമിതനായി.
പ്രൊപ്പഗാന്താ മിഷനറിമാർ പിടികൂടി നശിപ്പിക്കുമെന്ന് ഭയന്ന് തോമ്മാ കത്തനാർ ഈ കയ്യെഴുത്തുപ്രതി സൂക്ഷിക്കാൻ തന്റെ സഹോദരീ ഭർത്താവായ പാറായിൽ വലിയ തരകനെ ഏൽപ്പിച്ചു. 1799 മാര്‍ച്ച് 20 ന് തോമ്മാ കത്തനാർ മരണപ്പെട്ടു.
വികാരി അപ്പസ്തോലിക്ക മാർസലിനോസ് 1886-ൽ വലിയ തരകന്റെ കൈയിൽ നിന്നും മൂലഗ്രന്ഥം വാങ്ങി. എന്നാൽ മൂലഗ്രന്ഥം തിരികെ കിട്ടിയപ്പോൾ അതിൽ നിന്ന് ചില അധ്യായങ്ങൾ നഷ്ടപ്പെട്ടിരുന്നു.
മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകം ആണെങ്കിലും മലയാളത്തിൽ അച്ചടിച്ച ആദ്യ യാത്രാവിവരണം ഇതല്ല. പാശ്ചാത്യസഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന പല ഭാഗങ്ങളും ഉള്ളതിനാൽ നിരോധിത പുസ്തകങ്ങളിൽ ഉൾപ്പെട്ട വർത്തമാനപുസ്‌കം അച്ചടിക്കാൻ ആരും ധൈര്യപ്പെട്ടു വന്നില്ല, 1936 വരെ.
1936-ൽ അതിരമ്പുഴക്കാരനായ പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി ആണ് തന്റെ സെൻ്റ് മേരീസ് പ്രസിൽ വച്ച് ഈ കയ്യെഴുത്തുപ്രതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. എന്നാൽ, അത് മാർസലിനോസിൽ നിന്നും തിരികെ കിട്ടിയ മൂലപ്രതി അല്ലെന്നും പകർപ്പ് മാത്രമാണ്.
തോമ്മാ കത്തനാരുടെ വിവരണം ഈ സാഹസയാത്രയുടെ അന്ത്യത്തെക്കുറിച്ച് ഒന്നും പറയാതെ സമാപിക്കുന്നു. ഒരു പക്ഷെ, വർത്തനാപുസ്തകത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നിരിക്കാം. അതിൽ ഗോവയിൽ ചെന്നതിനു ശേഷമുള്ള സംഭവങ്ങളുടെ വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടാവാം. അത് ഇന്നും വെളിച്ചം കാണാതെ എവിടെയോ ഉണ്ടാവാം, അല്ലെങ്കിൽ വരാപ്പുഴ പാതിരിമാർ നശിപ്പിച്ചിട്ടുണ്ടാകാം.
1663 ജനുവരിയിൽ ഡച്ചുകാർ (ലന്തക്കാർ) പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കീഴടക്കി. എല്ലാ വിദേശീയരും ഡച്ച് അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരായി.
ഡച്ചുകാരുടെ ആഗമനവും പദ്രുവാദോയുടെ പതനവും
'വിഭജിച്ചു ഭരിക്കുക' എന്ന പാശ്ചാത്യ ഭരണതന്ത്രം നസ്രാണികളുടെ മേൽ പ്രയോഗിക്കുവാൻ സെബസ്റ്റ്യാനി തീരുമാനിച്ചു. കുറവിലങ്ങാട്ടു പള്ളി വികാരിയും മാര്‍ത്തോമാ ഒന്നാമന്റെ ഉപദേഷ്ടകരിൽ ഒരാളുമായിരുന്ന പള്ളിവീട്ടിൽ ചാണ്ടി കത്തനാരെ അലക്സാണ്ടർ ഡെ കാംപോ എന്ന പേരിൽ വികാരി അപ്പസ്തോലിക്കയായി (1663-1687) വാഴിച്ച ശേഷമാണു സെബസ്റ്റ്യാനി കേരളം വിട്ടത്.നാട്ടുമെത്രാനെ ലഭിച്ചതോടു കൂടി ബഹുഭൂരിപക്ഷം നസ്രാണികളും ചാണ്ടി മെത്രാന്റെ കീഴിൽ അണിനിരന്നു. മാർത്തോമ്മാ ഒന്നാമന്റെ സകല പ്രതീക്ഷകളും അതോടെ അവസാനിച്ചു. ഒരു ന്യൂനപക്ഷം നസ്രാണികൾ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. പുത്തൻകൂറ്റുകാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ചാണ്ടി മെത്രാനെ അനുകൂലിച്ചവർ പഴയകൂറ്റുകാർ എന്നും.
ചാണ്ടി മെത്രാന്റെ ഭരണത്തിൽ നസ്രാണികൾ പൊതുവെ സംതൃപ്തരായിരുന്നു. എന്നാൽ, നാട്ടുകാരനായ മറ്റൊരു പട്ടക്കാരനെ സഹായമെത്രാനായി നിയമിക്കുന്നതിന് പകരം കർമ്മലീത്താക്കാർ റഫായേൽ ഫിഗ്വറേഡോ എന്ന ഗോവയില്‍ ജനിച്ച പോര്‍ച്ചുഗീസുകാരനെയാണ് ആ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. അവിടം മുതൽ കർമ്മലീത്തായും നസ്രാണികളും തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായി. റഫായേൽ ചാണ്ടി മെത്രാനെ മാത്രമല്ല കർമ്മലീത്താക്കാരെ പോലും അനുസരിക്കില്ലായിരുന്നു.
1687-ൽ ചാണ്ടി മെത്രാന്റെ മരണശേഷം റഫായേൽ മെത്രാന്റെ കൈയ്യിലായി നസ്രാണികളുടെ ഭരണം. റഫായേലിനെ താമസിയാതെ സസ്പെൻഡ് ചെയ്യുകയും കസ്റ്റോഡിയസ് ഡി പിൻഹോയെ വികാരി അപ്പസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. റഫായേൽ 1695-ലും പിൻഹോ 1697-ലും മരിച്ചു.
1698-ല്‍ ഡച്ചുകാരുമായി നടന്ന ഉടമ്പടിപ്രകാരം കർമ്മലീത്താക്കാര്‍ വീണ്ടും മലബാറിൽ അധികാരത്തിൽ വന്നു. പിന്നീട് വന്ന വികാരി അപ്പസ്തോലിക്കമാരാണ് ആഞ്ചലൂസ് ഫ്രാൻസിസ് (1700-1712), ജോൺ ബാപ്റ്റിസ്റ്റ് (1714-1750), ഫ്ളോറൻസ് (1750-1773), ഫ്രാൻസിസ് സെയിൽസ് (1775-1779) എന്നിവർ.
കൂനന്‍കുരിശു സത്യത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താത്കാലിക ഭരണത്തിനായിരുന്നു വികാരി അപ്പസ്തോലിക്കമാരെ മാർപാപ്പ നിയമിച്ചത്. അതായത്, നസ്രാണികൾക്കും മെത്രാപ്പോലീത്താമാർക്കും ഇടയിലുള്ള ഒരു മധ്യസ്ഥൻ എന്ന നിലയിൽ. എന്നാൽ ഡച്ച് ആധിപത്യത്തെത്തുടർന്ന് പദ്രുവാദോയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ദുർബലമായിക്കൊണ്ടിരുന്നപ്പോൾ കർമ്മലീത്താക്കാര്‍ ശക്തിയാർജിച്ചുകൊണ്ടിരുന്നു. 1659-ൽ ഫ്രാൻസിസ് ഗാർസ്യയുടെ മരണശേഷം മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് പോർച്ചുഗീസ് രാജാവ് പലരേയും നിര്‍ദ്ദേശിച്ചെങ്കിലും മലബാറിൽ വന്നു ഭരണം നടത്താൻ കഴിയാതിരുന്നതിനാൽ അവരെല്ലാം ആ സ്ഥാനം സ്വീകരിക്കാൻ മടിച്ചു.
1701 മുതൽ കൊടുങ്ങല്ലൂർ മെത്രാപ്പൊലീത്തക്കും കൊച്ചി മെത്രാനും ഡച്ച് അധിനിവേശപ്രദേശങ്ങൾക്ക് പുറത്തു താമസിച്ചുകൊണ്ട് ഭരണം നടത്തേണ്ടി വന്നു. കൊടുങ്ങല്ലൂർ മെത്രാപ്പൊലീത്തമാരായിരുന്ന ജോൺ റിബെയ്‌റോ (1701-1716), അന്റോണിയോ പിമെന്റൽ (1716-1752), ജോൺ വാസ്‌കോൺസെല്ലോസ് (1753-1756), സാൽവദോർ ദോസ് റെയ്‌സ് (1756-1777) എന്നിവർ തൃശൂരിന് സമീപമുള്ള പൂക്കോട് ആണ് താമസിച്ചിരുന്നത്. കൊച്ചി മെത്രാന്മാരാകട്ടെ അഞ്ചുതെങ്ങിലും.
അധികാരത്തെ ചൊല്ലി മലങ്കരയിൽ പദ്രുവാദോയും പ്രൊപ്പഗാന്തായും തമ്മിലുള്ള കിടമത്സരം നടക്കുമ്പോൾ തന്നെ കർമ്മലീത്താക്കാർ തമ്മിൽത്തമ്മിലും രൂക്ഷമായ കലഹമാണ് നിലനിന്നിരുന്നത്. കർമ്മലീത്തരിൽ ഭൂരിഭാഗവും ഇറ്റലിക്കാരായിരുന്നു. ഫ്ലോറൻസിന്റെ മരണശേഷം വികാരി അപ്പസ്തോലിക്കയായി നിയമനം കിട്ടിയ ജർമ്മൻകാരനായ ഫ്രാൻസിസ് സെയിൽസിന് ആദ്യമൊന്നും കർമ്മലീത്താ മിഷനറിമാർ വാരാപ്പുഴയിലേക്ക് പ്രവേശനം നൽകിയില്ല. അന്ന് സെയിൽസിനു രക്ഷകനായത് ഡോ. ജോസഫ് കരിയാറ്റിയാണ്.
തോമ്മാ കത്തനാരുടെ വർത്തമാനപുസ്‌തകം: മലങ്കര നസ്രാണിസഭാ ചരിത്രത്തിൽ നിന്നും ഒരേട്
കൊടുങ്ങല്ലൂർ അതിരൂപതയിൽപ്പെട്ട കടനാട് ഇടവകയുടെ വികാരിയായിരുന്ന പാറേമ്മാക്കൽ തോമ്മാ കത്തനാരും റോമിലെ പ്രൊപ്പഗാന്താ കലാലയത്തിലെ ഉപരിപഠനത്തിനു ശേഷം കേരളത്തിൽ ആലങ്ങാട്ടു സെമിനാരിയിൽ അധ്യാപകനായ ഡോ. മല്പാൻ മാർ ജോസഫ് കരിയാറ്റിയും യൂറോപ്പിലേക്ക് നടത്തിയ 8 വർഷം (1778-1786) നീണ്ട യാത്രയുടെ വിവരണമാണ് വർത്തമാനപുസ്തകം.വെറുമൊരു യാത്രാവിവരണം എന്നതിലുപരി വിദേശ പാതിരിമാരുടെ ദുർഭരണവും സ്വയംഭരണ പുനസ്ഥാപനത്തിനു വേണ്ടിയുള്ള നസ്രാണിസഭയുടെ ശ്രമങ്ങളുമാണ് ഈ പുസ്തകത്തിൽ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്.
പദ്രുവാദോയുടെ കീഴിലും നസ്രാണികൾ അടിച്ചമർത്തപ്പെട്ടിട്ടുണ്ടെങ്കിലും കർമ്മലീത്താ പാതിരിമാരുടെ പീഡനങ്ങളാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിലുടനീളം പരാമർശിക്കുന്നത്.
യാത്രയിൽ ദൗത്യസംഘത്തിനു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ, റോമിലും ലിസ്ബണിലും ഉണ്ടായ അനുഭവങ്ങൾ എന്നിവയുടെ വിവരണത്തോടൊപ്പം ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ വർണ്ണനകളും അടങ്ങിയതാണ് വർത്തമാനപുസ്‌തകം. കൂടാതെ, സമകാലീന കേരളത്തെയും തമിഴ്നാടിനെയും സംബന്ധിച്ച നിരവധി ചരിത്ര വസ്തുതകളും ഇതിൽനിന്ന് നമുക്ക് മനസിലാക്കാം.
കർമ്മലീത്താക്കാരുടെ ഭരണത്തിൽ കീഴിൽ നസ്രാണികൾ, പ്രത്യേകിച്ചും നാട്ടുപട്ടക്കാർ അനുഭവിക്കേണ്ടി വന്നിട്ടുള്ള യാതനകളിൽ നിന്നും മോചനം കിട്ടാനായി കരിയാറ്റിയുടെ നേതൃത്വത്തിൽ ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കാൻ 1773 ജൂലൈ 26 ന് അങ്കമാലി പള്ളിയിൽ കൂടിയ മലങ്കര മഹായോഗത്തിൽ തീരുമാനിച്ചു.
ഇടപ്പള്ളി വികാരിയായിരുന്ന ചാക്കോ കത്തനാരെ മോഷണക്കുറ്റം ചുമത്തി പീഡിപ്പിച്ചു കൊന്നതുപോലെ നിരവധി അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, 1773-ൽ ഫ്ലോറൻസ് അപ്പസ്തോലിക്കയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വാരാപ്പുഴയിൽ ചെന്ന നസ്രാണി പട്ടക്കാരെ കർമ്മലീത്താ പാതിരിമാർ 'നിങ്ങളുടെ മെത്രാൻ (സാൽവദോർ ദോസ് റെയ്‌സ്) പൂക്കോടാണ് താമസിക്കുന്നതെന്നു' പറഞ്ഞു അവഹേളിച്ച് തിരിച്ചയച്ചതാണ് അങ്കമാലിയിൽ അടിയന്തിര യോഗം വിളിച്ചുകൂട്ടാനുണ്ടായ കാരണം. യോഗം നടക്കാതിരിക്കാൻ വേണ്ടി കർമ്മലീത്താക്കാർ പല അടവുകളും പ്രയോഗിച്ചെങ്കിലും അതൊന്നും ഫലിച്ചില്ല.
കരിയാറ്റി ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ നിപുണനായിരുന്നു. ലാറ്റിൻ ഭാഷയോടൊപ്പം അപേക്ഷകൾ എഴുതാനുള്ള കഴിവും ഉണ്ടായിരുന്നതിനാലാണ് തോമ്മാ കത്തനാർ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യാത്രാചെലവിനുള്ള പണം പല ഇടവകകളിൽ നിന്നായി പിരിച്ചെടുത്തു. കൂടാതെ പള്ളികളിലുണ്ടായിരുന്ന ആഡംബര വസ്തുക്കൾ വിൽക്കുകയും വേണ്ടി വന്നു.
കരിയാറ്റിക്കും തോമ്മാ കത്തനാർക്കുമൊപ്പം റോമിൽ പ്രൊപ്പഗാന്തായിൽ വൈദികപഠനത്തിനു പോകുന്ന രണ്ട് വിദ്യാര്‍ത്ഥികളും അടങ്ങിയ നാൽവർ സംഘം 1778 നവംബർ 14 ന് മദ്രാസിൽ നിന്നും ലിസ്ബണിലേക്കു പോകുന്ന എസ്പെരാസ്സാ എന്ന കപ്പൽ കയറി.
റോമിലേക്കു യാത്ര തിരിച്ച കരിയാറ്റിയും തോമ്മാ കത്തനാരും കപ്പലിൽ വച്ചാണ് പോർച്ചുഗീസ് ഭരണാധികാരിക്കു കൂടി അപേക്ഷ കൊടുക്കാന്‍ തീരുമാനിക്കുന്നതും അവ എഴുതി ഉണ്ടാക്കിയതും.
പോർച്ചുഗീസ് രാജ്ഞി ഡോണ മരിയ ഫ്രാൻസെസ്കോയ്ക്ക് കൊടുത്ത നിവേദനങ്ങൾ ഇപ്രകാരമായിരുന്നു: പുനരൈക്യത്തിന് തല്പരനായ മാര്‍ത്തോമാ ആറാമനെ (1765-1803) കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുക, പരമ്പരാഗതമായ അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിക്കുക, മലയാളക്കരയിൽ ഒരു സെമിനാരി സ്ഥാപിച്ചു തരുക, കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാനായി 'അറിവും ദൈവഭയവുമുള്ള ഒരു പോർത്തുഗീസ് പാതിരിയെത്തന്നെ' (അതായത്, ഗോവക്കാരൻ അല്ലാത്ത) നിയമിക്കുക (1777-ൽ സാൽവദോർ ദോസ് റെയ്‌സ് മരണപ്പെട്ടത്തിനു ശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ ഈശോസഭക്കാർ ശേഷിച്ചിരുന്നില്ല. 1775-ൽ ക്ലമന്റ് ജോസഫിന്റെ (1745-1771) മരണത്തോടെ കൊച്ചി രൂപതയിലും മെത്രാനില്ലായിരുന്നു.)
മാര്‍ത്തോമാ ആറാമനെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുക, ഒരു തദ്ദേശീയനെ മെത്രാനായി നിയമിക്കുക, കർമ്മലീത്താ പാതിരിമാർ നാട്ടുകാരോട് ചെയ്യുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ച് മനുഷ്യത്വപരമായി പെരുമാറാൻ നിർദ്ദേശിക്കുക തുടങ്ങിയവയായിരുന്നു മലങ്കരയിലെ 72 പള്ളിക്കാർ ചേർന്ന് മാർപാപ്പയ്ക്ക് സമർപ്പിച്ച പ്രധാന നിവേദനങ്ങൾ.
ലിസ്ബണിൽ നിന്ന് യാത്രികർ 1779 നവംബറിൽ ജനോവയിലേക്ക് കപ്പൽ കയറി. റോമായാത്രയുടെ ഫലം യഥാർത്ഥത്തിൽ നിരാശാജനകമായിരുന്നു. നസ്രാണികൾ കൊടുത്ത നിവേദനങ്ങൾ പ്രൊപ്പഗാന്താ മെത്രാൻ വഴിയുള്ള അപേക്ഷകളല്ല എന്ന കാരണത്താൽ ആറാം പീയൂസ് മാർപാപ്പ (Pope Pius VI) തുറന്നു പോലും നോക്കിയില്ല.
1780 ജൂൺ 20 ന് റോമിൽ നിന്ന് തിരിച്ച് ലിസ്ബണിലേക്ക്. ലിസ്ബണിൽ കഴിയുന്ന സമയത്താണ് Noticias do Reino do Malabar (Informations about the Kingdom of Malabar) എന്ന മലങ്കരസഭയുടെ ഒരു ചരിത്രം പോർച്ചുഗീസ് ഭാഷയിൽ കരിയാറ്റി എഴുതുന്നത്.
മാർ ജോസഫ് കരിയാറ്റി കൊടുങ്ങല്ലൂർ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നു

Comments